ലോകായുക്ത തൃശൂരില്‍ ക്യാമ്പ് സിറ്റിങ് നടത്തി; നാളെ കോട്ടയം പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍

ലോകായുക്ത തൃശൂരില്‍ ക്യാമ്പ് സിറ്റിങ് നടത്തി

Update: 2025-01-20 14:16 GMT

തിരുവനന്തപുരം: കേരള ലോകായുക്ത തൃശൂര്‍ രാമനിലയം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചു ക്യാമ്പ് സിറ്റിങ് നടത്തി. പുതിയ 123 കേസുകള്‍ ഉള്‍പ്പെടെ 150 കേസുകള്‍ ആണ് കോടതി പരിഗണിച്ചത്. പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി 1999ലെ ലോകായുക്ത (സിവില്‍ കോടതി അധികാരങ്ങള്‍ )ചട്ടങ്ങള്‍ അനുസരിച്ചു 118 കേസുകളില്‍ ഇടക്കാല ഉത്തരവ് നല്‍കി.

ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ ആണ് കേസുകള്‍ പരിഗണിച്ചത്. നാളെ രാവിലെ 10.30 നു കോട്ടയം പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ വച്ചു ലോകായുക്ത ക്യാമ്പ് സിറ്റിങ് നടത്തും. പുതിയ പരാതികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ ആണ് ലോകായുക്ത അന്വേഷിക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.

ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. മാത്രമല്ല, ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവന്നതാണ്.

പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 04712300362,2300495

Similar News