തളിപ്പറമ്പില്‍ നിന്ന് അടിച്ച് മാറ്റിയ ക്രെയിന്‍ കണ്ടെത്തിയത് കോട്ടയത്തെ രാമപുരത്ത് നിന്നും; മോഷ്ടിച്ചത് വ്യക്തി വൈരാഗ്യത്താല്‍; എരുമേലി സ്വദേശി പിടിയില്‍

കണ്ണൂരില്‍ നിന്ന് മോഷണംപോയ ക്രെയിന്‍ കണ്ടെത്തി

Update: 2025-01-20 14:11 GMT

കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിന്‍ കണ്ടെത്തി. കോട്ടയത്തെ രാമപുരത്ത് നിന്നാണ് ക്രെയിന്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാത നിര്‍മാണത്തിനെത്തിച്ച ക്രെയിന്‍ കാണാതായത്. ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് മോഷണംപോയത്.

ദേശീയപാതയില്‍ കുപ്പം പാലത്തിന്റേയും മറ്റും ജോലികള്‍ക്കായി നിര്‍ത്തിയിട്ടതായിരുന്നു. കെ.എല്‍. 86 എ 9695 നമ്പര്‍ ക്രെയിനാണ് മോഷണം പോയത്. അതിനിടെ, ക്രെയിന്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എഞ്ചിനിയര്‍ സൂരജ് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്രെയിന്‍ കണ്ടെത്തിയത്.

18ന് രാത്രി കുപ്പം എംഎംയുപി സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടതായിരുന്നു ക്രെയിന്‍. ഞായറാഴ്ച രാവിലെ ഓപ്പറേറ്റര്‍ എത്തിയപ്പോള്‍ ക്രെയിന്‍ കാണാനില്ലായിരുന്നു. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാര്‍ട്ടിനാണ് പിടിയിലായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഈ അപകടം. ഇതേ തുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന. ദേശീയപാതാ നിര്‍മ്മാണത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ട ക്രെയ്ന്‍ ആണ് മോഷണം പോയത്. ദേശീയപാത നിര്‍മ്മാണ കരാറുകാരുടെ കെഎല്‍ 86എ 9695 നമ്പര്‍ ക്രെയിന്‍ ആണ് മോഷണം പോയത്. ദേശീയപാതയില്‍ കുപ്പം പാലത്തിന്റെ നിര്‍മാണത്തിനായി നിര്‍ത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിന്‍ കാണാതായത്.

18ന് രാത്രി കുപ്പം എംഎംയുപി സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടതായിരുന്നു ക്രെയിന്‍. ഞായറാഴ്ച രാവിലെ ക്രെയിന്‍ ഓപ്പറേറ്റര്‍ എത്തിയപ്പോള്‍ ക്രെയിന്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ ക്രെയിന്‍ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിന്‍ ജില്ലകള്‍ക്കപ്പുറത്ത് പിടികൂടുന്നത്.തളിപ്പറമ്പില്‍ നിന്ന് അടിച്ച് മാറ്റിയ ക്രെയിന്‍ കണ്ടെത്തിയത് കോട്ടയത്തെ രാമപുരത്ത് നിന്നും; മോഷ്ടിച്ചത് വ്യക്തി വൈരാഗ്യത്താല്‍; എരുമേലി സ്വദേശി പിടിയില്‍

Similar News