പൂച്ച സ്ഥിരമായി കിണറിനടുത്ത് വന്നിരുന്ന് കരയുന്നത് ശ്രദ്ധിച്ചു; ഒടുവിൽ നാട്ടുകാരുടെ ഇടപെടൽ രക്ഷയായി; പതിനഞ്ചാം നാൾ കുഞ്ഞിപ്പൂച്ച തിരികെ ജീവിതത്തിലേക്ക്
By : സ്വന്തം ലേഖകൻ
Update: 2025-05-05 18:18 GMT
മലപ്പുറം: മാതൃസ്നേഹം എന്നത് ആർക്കും വിവരിക്കാൻ സാധിക്കില്ല. അങ്ങനെയൊരു സംഭവമാണ് മലപ്പുറത്ത് നടന്നിരിക്കുന്നത്. പതിനഞ്ച് നാളുകൾക്ക് ശേഷം എമർജൻസി റെസ്ക്യൂ ഫോഴ്സിന്‍റെ കരങ്ങളിലൂടെ എടക്കരയിലെ കിണറ്റിൽ നിന്നുള്ള കുഞ്ഞ് പൂച്ചയുടെ രക്ഷയും പറയുന്നത് അത് തന്നെയാണ്.
എടക്കര മുത്തേടം ആവണക്കുഴിയിൽ തമ്പിയുടെ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് പൂച്ചക്കുഞ്ഞ് ഓടി കളിക്കുന്നതിനിടയിൽ 15 ദിവസം മുൻപ് വീണത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദിവസവും അമ്മ പൂച്ച കിണറിന് സമീപം വന്ന് കരയുന്നത് പതിവായതാണ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിച്ചത്.