ഫുൾ ലോഡുമായി പതിനാല് വീൽ സിമന്റ് ലോറി; വണ്ടിയുടെ ക്ലച്ചിന് തകരാർ; ടൗണിൽ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക്; ബുദ്ധിമുട്ടിലായി യാത്രക്കാർ

Update: 2025-04-10 14:42 GMT

പാലക്കാട്: സിമൻറ് കയറ്റി വന്ന ലോറി ടൗണിൽ കുടുങ്ങി. തുടർന്ന് മണിക്കൂറുകളോളം ടൗണിൽ ഗതാഗതക്കുരുക്ക്. പാലക്കാട് വാണിയംകുളത്താണ് സംഭവം നടന്നത്. പ്രദേശത്ത് അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

മധുക്കരയിൽ നിന്നും തൃശൂർ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വാണിയംകുളം ടൗണിൽ കുടുങ്ങിയത്. നിറയെ സിമന്റുമായി എത്തിയ ലോറി രാവിലെ ഏഴ് മണിയോടെ വാണിയംകുളത്ത് എത്തിയപ്പോൾ സാങ്കേതിക തകരാർ സംഭവിച്ച് റോഡിൽ തന്നെ കുടുങ്ങി പോവുകയായിരുന്നു.

എന്ത് ചെയ്തിട്ടും ലോറി റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വന്നപ്പോൾ സാങ്കേതിക വിദഗ്ദരുടെ സഹായം തേടുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് പാലക്കാട് യാക്കരയിലെ മഹേന്ദ്ര ഷോറൂമിൽ നിന്നും ഉള്ള ജീവനക്കാർ എത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനത്തിന്റെ ക്ലച്ചിനുണ്ടായ തകരാറാണ് വഴിയിൽ കുടുങ്ങാൻ കാരണമെന്ന് സാങ്കേതിക വിദഗ്ധർ പറഞ്ഞു.

Tags:    

Similar News