ആശുപത്രിയില്‍ അതിക്രമിച്ച് കയറി അന്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചു. അതുമൂലം ഡോക്ടര്‍ക്ക് രോഗീ പരിചരണം ശരിയായി നടത്താന്‍ കഴിഞ്ഞില്ലെന്നാണ് എഫ് ഐ ആര്‍; പിവി അന്‍വറിനെതിരെ ചേലക്കരയില്‍ ജാമ്യമില്ലാ കേസ്

Update: 2024-11-06 08:25 GMT

ചേലക്കര: ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.എം.കെ. സ്ഥാനാര്‍ഥി എന്‍.കെ. സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ എം.എല്‍.എ. ആശുപത്രിയിലെത്തി ഒ.പി.യിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. അനുവാദമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ കേസാണ് എടുത്തിട്ടുള്ളത്.

ആശുപത്രിയില്‍ അതിക്രമിച്ച് കയറി അന്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചു. അതുമൂലം ഡോക്ടര്‍ക്ക് രോഗീ പരിചരണം ശരിയായി നടത്താന്‍ കഴിഞ്ഞില്ലെന്നാണ് എഫ് ഐ ആര്‍.

പിവി അന്‍വര്‍, അന്‍വര്‍

Similar News