കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് പൂച്ച ചത്തു; മൂന്ന് വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു; വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് പൂച്ച ചത്തു

Update: 2025-11-14 12:39 GMT

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ കനത്ത ഇടിമിന്നലും മഴയും. മണാശേരിയില്‍ ഇടിമിന്നലേറ്റ് പൂച്ച ചത്തു. മൂന്ന് വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ വൈകീട്ടും തുടരുകയാണ്. തീരപ്രദേശത്തും മഴയുണ്ട്.

അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News