പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

Update: 2025-11-14 17:33 GMT

പത്തനംതിട്ട: പതിനാലുകാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ഇലവുംതിട്ട സനു നിവാസില്‍ സുനുസജീവന്‍ (27) നെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് മഞ്ജിത്. ടി ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്.

2022 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ദീപു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് സ്‌കൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എ.എസ്.ഐ ഹസീന ഏകോപിപ്പിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കാനും പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. അതജീവിത അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനത്തിനും പുനരധിവാസത്തിനുമായി ജില്ലാ നിയമ സേവന അതോറിറ്റിയോട് ബി.എന്‍.എസ്.എസ് സെക്ഷന്‍ 396 പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ശുപാര്‍ശ ചെയ്തു.

Tags:    

Similar News