പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു ലൈംഗികമായി ഉപദ്രവിച്ചു; സംഭവത്തില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും

Update: 2025-01-01 02:11 GMT

കോഴിക്കോട്: പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീഞ്ചന്ത അരയന്‍ തോപ്പില്‍ ജയശ്രീയെ(52) ആണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.എസ്.അമ്പിളി ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ മൊത്തം 33 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ചു 20 കൊല്ലം അനുഭവിച്ചാല്‍ മതി.

പിഴ സംഖ്യയില്‍ നിന്നു 40,000 രൂപ പെണ്‍കുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കില്‍ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News