ആദ്യം ചെറിയൊരു പനി വന്നു; രക്ത പരിശോധനയിൽ ഞെട്ടൽ; തിരുവനന്തപുരത്ത് 'കോളറ' ബാധിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-04-27 12:08 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് 'കോളറ' ബാധിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.