ക്രിസ്മസ് ബമ്പറിന് റെക്കോഡ് വില്‍പന; 20 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ പതിമൂന്നരലക്ഷവും വിറ്റുപോയി

ക്രിസ്മസ് ബമ്പറിന് റെക്കോഡ് വില്‍പന

Update: 2024-12-24 01:48 GMT

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് നവവത്സര ബമ്പര്‍ ലോട്ടറിക്കും റെക്കോഡ് വില്‍പ്പന. 20 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇതിനകം പതിമൂന്നരലക്ഷവും വിറ്റുപോയി. 2.75 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ജില്ലയാണ് മുന്നില്‍. 1.53 ലക്ഷം വിറ്റഴിച്ച തിരുവനന്തപുരം രണ്ടാംസ്ഥാനത്താണ്. മൂന്നാമതെത്തിയ തൃശ്ശൂരില്‍ വിറ്റത് 1.34 ലക്ഷം.

20 കോടിരൂപ ഒന്നാംസമ്മാനം നല്‍കുന്ന ക്രിസ്മസ് നവവത്സര ബമ്പറിന് ഇത്തവണ ആകര്‍ഷകമായ സമ്മാനഘടനയാണെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. രണ്ടാംസമ്മാനം ഒരു കോടിവീതം 20 പേര്‍ക്കു നല്‍കും. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നുപേര്‍ക്ക് മൂന്നാംസമ്മാനം നല്‍കും. 30 പേര്‍ക്കാണ് മൂന്നാംസമ്മാനം ലഭിക്കുന്നത്.

20 പേര്‍ക്ക് മൂന്നുലക്ഷംവീതം നാലാംസമ്മാനം ലഭിക്കും. അഞ്ചാംസമ്മാനം ഓരോ പരമ്പരകളിലും രണ്ടുവീതം എന്നരീതിയില്‍ 20 പേര്‍ക്ക് രണ്ടുലക്ഷം വീതവും ലഭിക്കും. 400 രൂപയാണ് ടിക്കറ്റിന്റെ വില.

Tags:    

Similar News