നടന്‍ വിനായകന് നേരേ കയ്യേറ്റം; ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി വിനായകന്‍

വാക്കുതര്‍ക്കമെന്ന് സൂചന

Update: 2024-09-07 13:40 GMT

കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് നടന്‍ വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകന്‍ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് സൂചന. കയ്യേറ്റത്തിന്റെ കാരണം വ്യക്തമല്ല. വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയാണ്. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ പറഞ്ഞു.

Tags:    

Similar News