രാമപുരം ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ സംഘർഷം; മദ്യപിച്ചെത്തി മുഴുവൻ ബഹളം; വാക്കുതർക്കത്തിനിടെ ഇടിപ്പൊട്ടി; ഒരാൾക്ക് കുത്തേറ്റു; മറ്റൊരാൾക്ക് തലക്ക് മാരക പരിക്ക്

Update: 2025-03-05 03:53 GMT

തിരുവനന്തപുരം: ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ കൂട്ടയിടി. നെയ്യാറ്റിൻകരയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. സംഘർഷത്തിനിടയിൽ ഒരാൾക്ക് മാരകമായി കുത്തേറ്റു. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാമപുരം ക്ഷേത്രത്തിൽ നടന്ന ഉത്സവഘോഷയാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. സമീപത്താണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയും മറ്റൊരാൾക്ക് വീണ് തലക്ക് പരിക്കേൽക്കുകയും ചെയ്തു.

പുന്നക്കാട് ബിജു (49)നാണ് പരിക്ക് പറ്റിയത്. ഇയാളെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്മിലടി തുടങ്ങിയതും ഘോഷയാത്ര കാണാൻ വന്ന ആളുകൾ എല്ലാം പരിഭ്രാന്തരായി കുതറിയോടുകയും ചെയ്തു.

Tags:    

Similar News