ബാറിന് മുന്നിൽ സ്കൂട്ടറിന് സ്റ്റാൻഡിട്ട് നിർത്തി പൊരിഞ്ഞ അടിയും ബഹളവും; നിമിഷ നേരം കൊണ്ട് ആളുകളും തടിച്ചുകൂടി; ആ ഗ്യാപ്പിൽ വമ്പൻ ട്വിസ്റ്റ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് പോലീസിന് തലവേദന

Update: 2025-08-26 03:45 GMT

പാലക്കാട്: വടക്കഞ്ചേരിയിൽ ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും സ്വർണ്ണമാല നഷ്ടപ്പെടുകയും ചെയ്തു. അഞ്ചുമൂർത്തിമംഗലം സ്വദേശി ഭവദാസിനും ബന്ധുവിനുമാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

സംഘർഷത്തിനിടെയാണ് ഇരുവരുടെയും സ്വർണ്ണമാല നഷ്ടപ്പെട്ടത്. പരിക്കേറ്റതിനെ തുടർന്ന് ഇവർ ഇന്ന് വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. അകാരണമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

Tags:    

Similar News