ടോൾ നൽകാതെ ബാരിക്കേഡ് മറികടക്കാൻ ശ്രമം; തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ കയ്യാങ്കളി; നാല് പേര്‍ക്ക് പരിക്ക്

Update: 2024-12-02 08:46 GMT

കാസർകോട്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കാര്‍ യാത്രക്കാർ ടോൾ നൽകാതെ ബാരിക്കേഡ് മറികടക്കാൻ പോകാൻ ശ്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. കാറിലെത്തിയ കര്‍ണാടകയിലെ ഉള്ളാല്‍ സ്വദേശികളായ യുവാക്കളാണ് ടോള്‍ നല്‍കാതെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. ഇത് ജീവനക്കാർ ചോദ്യം ചെയ്തതോടെ കൈയാങ്കളിയില്‍ എത്തുകയായിരുന്നു. ടോള്‍ പ്ലാസ ജീവനക്കാരുടെ പരാതിയില്‍ ഉള്ളാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വാഹനത്തിൽ ഫാസ്‌റ്റ് ടാഗ് ഉണ്ടായിരുന്നതായി യാത്രക്കാരും വ്യക്തമാക്കി.

Tags:    

Similar News