തെങ്ങ് കടപുഴകി വീണ് അപകടം; തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം; സംഭവം മലപ്പുറത്ത്

Update: 2026-01-24 17:55 GMT

മലപ്പുറം: ജോലിയിൽ ഏർപ്പെട്ടിരിക്കെ തെങ്ങ് കടപുഴകി വീണ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. ചേളാരി സ്വദേശി ഗിരീഷ് കുമാർ (54) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

തേങ്ങ പറിക്കുന്നതിനായി ഗിരീഷ് കുമാർ തെങ്ങിൽ കയറിയ സമയത്ത് അപ്രതീക്ഷിതമായി തെങ്ങ് വേരോടെ കടപുഴകി വീഴുകയായിരുന്നു. തെങ്ങിനടിയിൽപ്പെട്ട ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഈ മേഖലയിൽ ജോലി ചെയ്തുവരുന്ന ഗിരീഷ് കുമാറിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും നാട്ടുകാർക്കും വലിയ ആഘാതമായിരിക്കുകയാണ്.

Tags:    

Similar News