ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു; ജീവനറ്റത് വടം വലി മത്സരം കഴിഞ്ഞപ്പോൾ; കരഞ്ഞ് തളർന്ന് കൂട്ടുകാർ; ദാരുണ സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-08-29 17:12 GMT
പാലക്കാട്: പാലക്കാട് ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിയുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.