പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെ പരാതി

Update: 2024-10-09 13:32 GMT

കോഴിക്കോട്: പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് പരാതി. കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെ പരാതിയുമായി സഹോദരങ്ങൾ എത്തിയത്. വേങ്ങേരി സ്വദേശികളായ മുഹമ്മദ് മുനീഫ്, സെയ്ത് മുഹമ്മദ് മുസ്തഫ എന്നിവരാണ് പന്നിയങ്കര പോലീസിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ പരാതി നൽകാൻ ട്രാഫിക് പോലീസ് നിർദ്ദേശിച്ചിരുന്നു. ഇതിനായി എത്തിയപ്പോഴായിരുന്നു അതികൃതരുടെ ഭാഗത്തു നിന്നും ദുരനുഭവം ഉണ്ടായതെന്ന് യുവാക്കളുടെ പരാതിയിൽ പറയുന്നു. പോലീസ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തെന്ന പേരിലായിരുന്നു മർദ്ദനമെന്നും പരാതിയിലുണ്ട്.

സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. എസ് എച്ച് ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ചതായി കാണിച്ച് യുവാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയ പരാതിക്കാരായ യുവാക്കളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്ന് പന്നിയങ്കര പോലീസ് വിശദീകരിച്ചു. സഹോദരങ്ങൾക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു. 

Tags:    

Similar News