സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നു; നിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിൽ അശ്രദ്ധയോടെ ഡ്രൈവിംഗ്; മന്ത്രിക്കടക്കം പരാതി; ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടിയെന്ന് ചെങ്ങന്നൂര്‍ ആർടിഒ
ചെങ്ങന്നൂര്‍: ഓട്ടോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് വളരെ മോശമായി പെരുമാറുകയും. നിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിൽ അശ്രദ്ധയോടെ ഡ്രൈവ് ചെയ്തും പോകുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആർടിഒ അറിയിച്ചു. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടി.ഒ വ്യക്തമാക്കി.
ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ വ്യാപക പരാതികള്‍ ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
സ്ത്രീത്വത്തെ അപമാനിക്കല്‍, യാത്രയ്ക്ക് വിസമ്മതിക്കല്‍, ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അമിത യാത്രക്കൂലി ഈടാക്കുക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുക എന്നിങ്ങനെയുള്ള പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. ആലപ്പുഴ ആര്‍ ടി ഒ യുടെ നിര്‍ദ്ദേശാനുസരണം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് കൂടാതെ മഫ്തിയിലും വാഹനപരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.