ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് നഗരത്തിൽ തല്ലുമാല; ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടായിടി; അടിക്കിടയിൽ ഒരു യാത്രക്കാരിക്ക് പരിക്ക്

Update: 2025-10-31 08:49 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ബസ്സിൽ വിദ്യാർത്ഥികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉടലെടുത്തതെന്നും, ഹോൺ മുഴക്കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളെന്നും ബസ് ജീവനക്കാർ അറിയിച്ചു.

സംഘർഷത്തിനിടെ, കുട്ടികൾ സംഘടിതമായി ബസ് ജീവനക്കാരെ മർദ്ദിച്ചതായി ആരോപണമുണ്ട്. കൂടാതെ, സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു യാത്രക്കാരിയെയും അക്രമികൾ മർദ്ദിച്ചതായും ജീവനക്കാർ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഇതുസംബന്ധിച്ച് പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ഇതിൻ്റെ ഭാഗമായി, ഇന്ന് ഈ റൂട്ടിലെ ബസ് സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. 

Tags:    

Similar News