അരൂരില്‍ റെയിലില്‍ തട്ടി കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Update: 2025-09-26 15:21 GMT

ആലപ്പുഴ: അരൂർ-തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ മേഖലയിൽ വീണ്ടും വാഹനാപകടം. നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന റെയിലിൽ തട്ടി കണ്ടെയ്നർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇത് നിർമ്മാണ മേഖലയിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണ്. ഇന്ന് രാവിലെ തടി ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ലോറി മറിയുകയായിരുന്നു. നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News