എം.സി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; രണ്ടു ദിവസത്തെ ഇടവേളയില്‍ ഇത് കുരമ്പാലയില്‍ രണ്ടാമത്തെ അപകടമരണം

എം.സി റോഡില്‍ കുരമ്പാലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2025-09-26 16:00 GMT

പന്തളം: എം.സി റോഡില്‍ കുരമ്പാലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുരമ്പാലകൊച്ചുതുണ്ടില്‍ കെ.എന്‍.ശശി (61) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45 ന് കുരമ്പാല തോപ്പില്‍ ജങ്ഷന് സമീപമാ യിരുന്നു അപകടം. അടൂരില്‍ നിന്ന് പന്തളത്തേക്ക് വരികയായിരുന്ന കാറിന്റെ അടിഭാഗത്തേക്ക് ശശി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടം നടന്ന സമയത്ത് കനത്ത മഴയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. രണ്ട് ദിവസത്തിനിടയില്‍ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം കുരമ്പാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ചേരിക്കല്‍ സ്വദേശി മുഹമ്മദ് റിയാസ് മരിച്ചിരുന്നു. ശശിയുടെ ഭാര്യ: സുജാത. മക്കള്‍: സന്ദീപ്, സരിത. മരുമകന്‍: അജയ്.

Tags:    

Similar News