കാറ്റും തിരമാലയും ശക്തമായി; പിന്നാലെ മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ തകരാറിലായി; ആഴകടലിൽ അകപ്പെട്ട തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലീസ്

Update: 2025-01-16 12:31 GMT

ചേറ്റുവ: മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആഴക്കടലിൽ വച്ചായിരുന്നു സംഭവം. ശക്തമായ കാറ്റിൽ എൻജിൻ തകരാറിലാവുകയായിരുന്നു. ചേറ്റുവയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ റയാൻ മാലിക്ക് എന്ന വഞ്ചിയുടെ എഞ്ചിനാണ് കാറ്റും തിരമാലകളിലും പെട്ട് തകരാറിലായി ആഴകടലിൽ അകപ്പെട്ടത്. തൊഴിലാളികളുമായ മുനക്കക്കടവ് സ്വദേശിളായ ചേന്ദങ്ങര അനിൽകുമാർ (45) പൊറ്റയിൽ റാഫി (42 ) എന്നിവരെയാണ് തീരദേശ പൊലീസ് രക്ഷപ്പെടുത്തിയത്.

കോസ്റ്റൽ പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലാണ് തൊഴിലാളികളുടെ ജീവന് തുണയായത്. വഞ്ചി പടിഞ്ഞാറോട്ട് ഒഴുകിപ്പോകുന്ന വിവരം അറിഞ്ഞ കോസ്റ്റൽ പൊലീസ് എ എസ് ഐ മേഴ്സിയും സംഘവും പാഞ്ഞെത്തി ഇവരെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ വഞ്ചിയും കോസ്റ്റൽ പൊലീസ് കരയ്‌ക്കെത്തിച്ചു. കടലിൽ കാറ്റ് ശക്തമായതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

Tags:    

Similar News