പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കിയില്ല; വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കണം

പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കിയില്ല; വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2024-11-08 01:02 GMT

തലശ്ശേരി: വധുവിനെ കണ്ടെത്തി നല്‍കാത്തതിന് വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. പാനൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് തുക നല്‍കാന്‍ ഉത്തരവായത്. രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കാമെന്നാണ് വിവാഹ ബ്യൂറോ അറിയിച്ചിരുന്നത്. എന്നാല്‍ പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കാതെ വന്നതോടെയാണ് യുവാവ് കോടതിയെ സീപിച്ചത്.

രജിസ്ട്രേഷന്‍ ഫീസായി 4900 രൂപ വാങ്ങിയിരുന്നു. ഈ സമയം രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. 2024 ജനുവരി 14-ന് പണം നല്‍കി 10 മാസം കഴിഞ്ഞിട്ടും മറുപടി നല്‍കുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോണ്‍ വിളിച്ചപ്പോള്‍ ലഭിച്ചത്.

ഇതോടെയാണ് യുവാവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും നല്‍കണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.

വധു, വിവാഹ ബ്യൂറോ, 7000 രൂപ, നഷ്ടപരിഹാരം, കോടതി, court

Tags:    

Similar News