കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2025-02-11 15:02 GMT

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. യുവാക്കള്‍ക്കിടയില്‍ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 3.1 ഗ്രാം എംഡിഎംഎയുമായി വല്ലാര്‍പാടം, തിട്ടയില്‍ വീട്ടില്‍, സോനു സ്റ്റാന്‍ലി (34) എന്നയാളെ കൊച്ചി സിറ്റി പോലിസ് പിടികൂടിയത്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി ഐപിഎസി ന്റെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് സെല്‍ എ സി പി കെ എ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് ടീമാണ് പ്രതിയെ വീട്ടില്‍ നിന്നും എംഡിഎംഎ യുമായി പിടികൂടിയത്.

Tags:    

Similar News