പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു; ആക്രമണം വാക്കുതര്‍ക്കത്തിന് പിന്നാലെ
ലഹരിക്കടിമയായ മകന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-28 18:21 GMT
താമരശേരി: കോഴിക്കോട് പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു. 21കാരനായ റമീസാണ് അമ്മ സഫിയയുടെ കൈക്ക് കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിച്ചത്. വാക്കുതര്‍ക്കത്തിനു പിന്നാലെ ആയിരുന്നു സംഭവം.
റമീസിനെ താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പ് രണ്ട് തവണ ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ സഫിയയെ വീട്ടിലെത്തിച്ചിട്ടുണ്ട്.