സി.എസ്.ഐ സഭയിലെഅധികാര തര്‍ക്കത്തില്‍ നിര്‍ണായക വിധി: മുന്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലത്തിന് മോഡറേറ്ററായിരിക്കാന്‍ യോഗ്യതയില്ലെന്ന് സുപ്രീം കോടതി

സി.എസ്.ഐ സഭയിലെഅധികാര തര്‍ക്കത്തില്‍ നിര്‍ണായക വിധി

Update: 2025-05-02 11:54 GMT

ന്യൂഡല്‍ഹി: സിഎസ്‌ഐ സഭയിലെ അധികാര തര്‍ക്കത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. മുന്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലത്തിന് തിരിച്ചടി നല്‍കുന്ന വിധിയാണ് വന്നത്. ബിഷപ്പ് ആയിരിക്കെ എ. ധര്‍മ്മരാജ് റസാലത്തിനെ മോഡറേറ്ററായി നിയമിച്ച നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. എ ധര്‍മ്മരാജ് റസാലത്തിന് മോഡറേറ്ററായിരിക്കാന്‍ യോഗ്യതയില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി.

അതേസമയം ഡെപ്യൂട്ടി മോഡറേറ്റര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പടെയുള്ള മറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കോടതി ശരിവെച്ചു. 2022 മാര്‍ച്ച് ഏഴിലെ പ്രത്യേക യോഗത്തിലൂടെ സിനഡ് പാസാക്കിയ ഭേദഗതികള്‍ക്ക് തല്‍ക്കാലം പ്രാബല്യമില്ലെന്നും കോടതി വ്യക്തമാക്കി.

ബിഷപ്പുമാരുടെ പ്രായം, കാലാവധി എന്നിവയില്‍ മാറ്റം വരുത്തിയ സിനഡ് തീരുമാനം നടപ്പാക്കുന്നതും തടഞ്ഞു. ഹര്‍ജികളില്‍ മദ്രാസ് ഹൈക്കോടതി അന്തിമ തീരുമാനമെടുക്കുന്നതുവരെയാണ് സുപ്രീം കോടതിയുടെ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിസ് ബെലാ എം ത്രിവേദി ജസ്റ്റിസ് സതിഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Similar News