സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നു; ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇരുന്നു; ആഡംഭര കാറില്‍ യുവതി യുവക്കളുടെ അഭ്യാസ പ്രകടനം: സംഭവം പുതുവര്‍ഷരാത്രിയില്‍
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവതിയുടെയും യുവാക്കളുടെ അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയില്‍ കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. മൂന്ന് ആഡംബര കാറുകളിലായാണ് ഇവരുടെ അഭ്യാസപ്രകടനം നടന്നത്. കാറുകളുടെ ഇരുവശത്തെയും ഡോറില്‍ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര. ഹൈക്കോര്‍ട്ട്, സുഭാഷ് പാര്‍ക്ക് റോഡിലായിരുന്നു മൂന്ന് ആഡംബര വാഹനങ്ങളിലായി ഇവര്‍ കടന്നു പോയത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാറുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നതിന് പുറമെ വാഹനത്തിന്റെ ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇവര്‍ ഇരുന്നു. പുതുവര്‍ഷ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഹൈക്കോര്‍ട്ട് റോഡിലൂടെയും ഏരെ നേരം ഇവര്‍ ഇത്തരത്തില്‍ വാഹനം ഓടിച്ചു.ഒരു എറണാകുളം രജിസ്‌ട്രേഷനിലും രണ്ട് ഹരിയാന രജിസ്‌ട്രേഷനിലുമുള്ള കാറുകളിലായിരുന്നു അഭ്യാസം. വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.