വഴക്കിനെ തുടർന്ന് ഇടയ്ക്കിടെ അമ്മയോടൊപ്പം താമസം; മരുമകൾ 81 കാരിയുടെ മുഖത്ത് പെപ്പർ സ്പ്രേയടിച്ചു; കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം തൃശൂരിൽ

Update: 2025-10-21 11:31 GMT

വടക്കാഞ്ചേരി: തൃശൂരിൽ ഭർതൃമാതാവിനെ മരുമകൾ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ താമസിക്കുന്ന 81 കാരിയായ സരസ്വതിയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരെയാണ് സരസ്വതി പരാതി നൽകിയിരിക്കുന്നത്. വീട്ടിലെത്തിയ അനു, സരസ്വതിയുടെ മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ പ്രയോഗിച്ചുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണം തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ ആരോപണമുണ്ട്.

വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിൽ താമസിക്കുകയാണ് മകൻ സനൽ കുമാർ. അനുമായുള്ള വഴക്കിനെ തുടർന്ന് ഇടയ്ക്കിടെ സനൽ അമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

Tags:    

Similar News