കാണാതായ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് മേനാശേരിക്കാരൻ സമ്പത്ത്

Update: 2025-10-28 11:05 GMT

തുറവൂർ: ആലപ്പുഴയിൽ കാണാതായ യുവാവിനെ തുറവൂർ ടിഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടണക്കാട് 12-ാം വാർഡ് മേനാശേരി തെക്കേപ്പറമ്പ് സ്വദേശി സമ്പത്ത് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.

സമ്പത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞദിവസം പട്ടണക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. മരണപ്പെട്ട സംഭവം സംബന്ധിച്ച് കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News