ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ്ണക്കിരീടം; വഴിപാടായി നല്‍കിയത് 36 പവന്റെ സ്വര്‍ണക്കിരീടം; സമര്‍പ്പിച്ചത് തമിഴ്‌നാട്ടുകാരനായ ഭക്തന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം. തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയില്‍ നിന്നെത്തിയ കുലോത്തുംഗന്‍ എന്ന ഭക്തന്‍, ഗുരുവായൂരപ്പന് 36 പവന്‍ ഭാരമുള്ള (288.5 ഗ്രാം) സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു.
ചടങ്ങ് ക്ഷേത്രക്കൊടിമരത്തിന് സമീപം രാവിലെ ഒന്‍പത് മണിയോടെയായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയനും, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ.കെ. സുഭാഷ്, സി.ആര്‍. ലെജുമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുലോത്തുംഗന്റെ ഭാര്യ രേണുകാദേവിയുടെയും മക്കളുടെയും സാന്നിധ്യത്തില്‍ നടന്ന സമര്‍പ്പണത്തിന് ശേഷം കുടുംബം ദര്‍ശനം നടത്തി. പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ഭാഗ്യചിഹ്നമായ പ്രസാദകിറ്റ് കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ കിറ്റ് ഭക്തര്‍ക്കു കൈമാറി.