ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച; അറഫാ ദിനം വെള്ളിയാഴ്ച

; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Update: 2025-05-27 16:46 GMT

കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന് (ശനി). ഇന്ന്(ചൊവ്വാഴ്ച) എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ദുല്‍ഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു.

ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Tags:    

Similar News