വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറി കുബുദ്ധി; കട്ടത് ലക്ഷങ്ങൾ വിലയുള്ള മുതൽ ; മൂന്നാം കണ്ണിൽ എല്ലാം പതിഞ്ഞതും കുടുങ്ങി; കള്ളനെ കൈയ്യോടെ പൊക്കി
തിരുവനന്തപുരം: പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്നും ഇലട്രിക് വയർ മോഷ്ടിച്ച് കടന്നുകളഞ്ഞ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കുന്നുകുഴിയ്ക്ക് സമീപത്തെ ഇരുനില വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ ഇലക്‌ട്രിക് വയറുകൾ മോഷ്ടിച്ചത്. സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാബാദ്, മൊക്താർപൂർ സ്വദേശി സമീം അക്തറിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നികുഴി തമ്പുരാൻമുക്ക് മടവിളാകം ലൈനിലെ ശാരികയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഒന്നരലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വയറുകളാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒരുമണിയോടെ പണി നടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിന്‍റെ പുറക് വശത്തെ താത്കാലിക വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറി ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ കട്ട് ചെയ്ത് മോഷണം നടത്തുകയായിരുന്നു. ഒടുവിൽ സിസിടിവി പരിശോധിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.