കൂട്ടുകാരിയോടൊപ്പം ട്യൂഷന് പോകവേ ജീവനെടുത്ത് അപകടം; നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ മതിലിലേക്ക് ഇടിച്ചുകയറി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ദുഃഖം താങ്ങാനാകാതെ ഉറ്റവർ
By : സ്വന്തം ലേഖകൻ
Update: 2025-11-06 11:46 GMT
കാസർകോട്: കുമ്പളയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകൾ റിസ്വാന (15) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ട്യൂഷന് പോകുന്നതിനിടെ റിസ്വാനയും കൂട്ടുകാരിയും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.