വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ ; പെട്ടെന്ന് നിലവിളി ശബ്ദം; വീട്ടുകാരെത്തിയപ്പോൾ കണ്ടത് ഓടിമറയുന്ന ഒരാളെ; സിസിടിവി പരിശോധനയിൽ ഞെട്ടൽ

Update: 2025-08-14 05:51 GMT

തിരുവനന്തപുരം: പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇപ്പോൾ വർധിക്കുകയാണ്. സ്വന്തം വീട്ടിൽ നിന്നാൽ കൂടി സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. അത്തരമൊരു സംഭവമാണ് തലസ്ഥാനത്ത് നടന്നിരിക്കുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാ കാത്ത പെൺകുട്ടികളെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വള്ളക്കടവ് സ്വദേശിയും ഇപ്പോൾ പൊഴിയൂരിൽ താമസിക്കുന്നതുമായ സജാദിനെയാണ് (23)വിഴിഞ്ഞം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഒടുവിൽ നടന്ന അന്വേഷണത്തിൽ ഇയാൾ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരിന്നു.

Tags:    

Similar News