ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ ചൊല്ലി തര്‍ക്കം; വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവറെ കുത്തിപ്പരില്‍ക്കേല്‍പ്പിച്ചു: പ്രതികള്‍ക്കായി തിരച്ചില്‍

വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവറെ കുത്തിപ്പരില്‍ക്കേല്‍പ്പിച്ചു

Update: 2025-08-14 00:48 GMT

തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുര്‍ന്ന് വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. വിഴിഞ്ഞം സ്വദേശി ദിലീപിനാണ് കുത്തേറ്റത്. ദിലീപിന്റെ ഓട്ടോയുടെ ഹെഡ്ലൈറ്റില്‍ നിന്നുള്ള വെളിച്ചം കണ്ണിലടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തി കുത്തില്‍ കലാശച്ചത്. കരയടിവിള ഭാഗത്ത് വച്ചാണ് സംഭവം. ജഗന്‍ എന്ന് വിളിക്കുന്ന അഖില്‍ രാജ്, മൂവ്‌മെന്റ് വിജയന്‍ എന്ന് വിളിക്കുന്ന വിജയന്‍ എന്നിവരാണ് ആക്രമിച്ചതെന്ന് ദീലീപ് പൊലീസില്‍ മൊഴി നല്‍കി.

ദിലീപിന്റെ ഓട്ടോയുടെ വെളിച്ചം അഖില്‍ രാജ്, വിജയന്‍ എന്നിവരുടെ മുഖത്തേക്ക് അടിച്ചു. ഇതിനു പിന്നാലെ ഇരുവരും ദിലീപുമായി വാക്കുതര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ദിലീപിന്റെ മുതുകില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു.

ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. രണ്ടുേപരും ഒളിവിലാണ്. ഇരുവര്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Tags:    

Similar News