ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ നാലംഗ സംഘം ശുചിമുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി: അന്വേഷണം ആരംഭിച്ച് പോലിസ്
ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ നാലംഗ സംഘം ശുചിമുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ആഘോഷത്തിനിടെ അമിതമായി മദ്യപിച്ച യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ശുചിമുറിയില്‍ കൊണ്ടുപോയാണ് സുഹൃത്തടക്കം നാല് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുക ആയിരുന്നു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച പ്രതികള്‍, വിവരം പുറത്തുപറഞ്ഞാല്‍ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ ചേര്‍ന്ന് യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ടിട്ട് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ വിവരം അറിയിച്ചു. 24 വയസ്സുകാരിയായ യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ഒപ്പം ജോലി ചെയ്യുന്ന ആണ്‍സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വടക്കന്‍ ഡല്‍ഹിയിലെ ഹില്‍ റോഡിലുള്ള വീട്ടിലേക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോയത്. പാര്‍ട്ടിക്കിടെയാണ് മറ്റ് മൂന്നു പേരെയും യുവതി കണ്ടുമുട്ടിയത്. ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും യുവതി പറയുന്നു.