ഏന്തയാറില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്; കാലിനും കൈക്കും വയറിനും പരിക്കേറ്റ തൊഴിലാളി ആശുപത്രിയില്‍
ഏന്തയാറില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-08-14 02:11 GMT
ഏന്തയാര്‍ ഈസ്റ്റ്: കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി ഏന്തയാര്‍ കനകപുരം മനയ്ക്കല്‍ ജോസിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ ടാപ്പിങ്ങിനുശേഷം റബ്ബര്‍പാല്‍ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
കാലിനും കൈക്കും വയറിനും പരിക്കേറ്റു. തട്ടി താഴെയിട്ടശേഷം അക്രമിക്കുകയായിരുന്നു. ജോസ് മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് മുമ്പും നിരവധിപേരെ കാട്ടുപന്നി ഉപദ്രവിച്ചിട്ടുണ്ട്.