ആറ്റുകാല്‍ പൊങ്കാല; മാലിന്യ നീക്കത്തിലെ വീഴ്ചയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി

Update: 2026-03-07 05:45 GMT

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞുള്ള മാലിന്യ നീക്കത്തില്‍ വീഴ്ച വരുത്തിയ കോര്‍പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി. മണക്കാട്, ജഗതി ഓഫീസുകളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഭരണസൗകര്യാര്‍ഥം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. മാലിന്യ നീക്കത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് കോര്‍പറേഷന്റെ ചുമതലയായിരുന്നു.

എന്നാല്‍ മാലിന്യം മുഴുവന്‍ നീക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ശിവന്‍കുട്ടി ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.

Similar News