പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്ത് കൂടി കുതിച്ചു; നിയന്ത്രണം തെറ്റി ജീപ്പ് മറിഞ്ഞ് അപകടം; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-05-27 11:33 GMT

കോഴിക്കോട്: ശക്തമായ മഴയിൽ ജീപ്പ് മറിഞ്ഞ് അപകടം. ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിലാണ് സംഭവം നടന്നത്. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

വയലടയ്ക്ക് അടുത്ത് തന്നെയുള്ള കക്കയം - തലയാട് റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന 28 -ാം മൈല്‍ - തലയാട് ഭാഗത്ത് മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈല്‍ ഭാഗത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയില്‍ മുകളില്‍ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു വന്ന് പതിക്കുകയായിരുന്നു.

Tags:    

Similar News