മത്സ്യത്തൊഴിലാളികളുടെ മൂക്കിൽ രൂക്ഷ ഗന്ധം തുളഞ്ഞു കയറി; പരിശോധനയിൽ കണ്ടത് ഡോൾഫിന്‍റെ ജഡം; കാഴ്ച കാണാൻ ഓടിയെത്തി ആളുകൾ; സംഭവം അഴീക്കൽ ഹാർബറിൽ
കൊല്ലം: അഴീക്കൽ തീരത്ത് വീണ്ടും ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് അടുത്തായിട്ടാണ് ജഡം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം മറവുചെയ്യുമെന്ന് അറിയിച്ചു.
ഇന്ന് രാവിലെയാണ് അഴീക്കൽ ഹാർബറിനരികെ ഡോൾഫിന്‍റെ ജഡം വന്ന് അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം വ്യക്തമാക്കി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.
നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് അടുത്തായി കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്‍റെ ജഡം കണ്ടത്.