കുറ്റ്യാടി പുഴയിൽ 17കാരി മുങ്ങി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ; മരിച്ചത് നാദാപുരത്തുകാരി നജ

Update: 2026-01-03 13:22 GMT

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസ്സുകാരി മുങ്ങിമരിച്ചു. നാദാപുരം സ്വദേശിനി നജയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ നജ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു.

തുടർന്ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും നജയുടെ ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട നജയുടെ മൃതദേഹം നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News