ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; ഒഴുക്കിൽപ്പെട്ടെന്ന് സംശയം; അഗ്നിനക്ഷാ സേന സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു

Update: 2025-03-24 13:39 GMT

ആലപ്പുഴ: ആലപ്പുഴ പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി എന്ന് വിവരങ്ങൾ. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആൽഫിൻ, കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരെയാണ് ആറ്റിൽ കാണാതായത്. ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവർ കുളിക്കാൻ വേണ്ടി ഇറങ്ങിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടതാണെന്ന് മനസിലായത്.

ആൽഫിൻ കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അഭിമന്യു കരുവാറ്റ എൻഎസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. ഇപ്പോൾ ഇരുവർക്കുമായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി അഗ്നിനക്ഷാ സേനയും ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുന്നു.

Tags:    

Similar News