'ഒരു ക്വാർട്ടർ അടിച്ചു..പറ്റിപ്പോയി സാറെ'; കോയമ്പത്തൂർ ഫാസ്റ്റിൽ കയറിയവർ കണ്ടത് പുതിയൊരു അതിഥിയെ; കാല് നിലത്തുറയ്ക്കാതെ കണ്ടക്ടർ; ഒടുവിൽ സംഭവിച്ചത്

Update: 2025-10-08 13:43 GMT

പാലക്കാട്: ഡ്യൂട്ടിക്കിടെ മദ്യപിച്ച് അവശനായ കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട - കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ആർ. കുമാർ ബദലിയാണ് പിടിയിലായത്. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് നടപടി.

ബസ് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോൾ വിജിലൻസ് സംഘം കണ്ടക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. "പറ്റിപ്പോയി സാറേ, ഒരു ക്വാർട്ടർ കഴിച്ചേയുള്ളൂ," എന്ന് കണ്ടക്ടർ വിജിലൻസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയാണ് ബസ് യാത്ര തുടർന്നത്.

അടുത്തിടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് നേരിട്ട ദുരനുഭവങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കോഴിക്കോട്-കൊച്ചി റൂട്ടിൽ സ്ഥിരമായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓൺലൈൻ ചാനൽ അവതാരകയുമായ ഹരിത എള്ളാത്ത് പങ്കുവെച്ച അനുഭവം ഇതിന് ഉദാഹരണമാണ്.

കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തിട്ടും ബസ് എവിടെയെത്തിയെന്നോ എപ്പോഴെത്തുമെന്നോ ഉള്ള വിവരങ്ങൾ ലഭ്യമാകാതെ വന്നതും കണ്ടക്ടറെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നതും യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Tags:    

Similar News