'മാങ്കൂട്ടത്തില്‍ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങന്മാരേ സൂക്ഷിക്കണം'; രാഹുലിനെതിരെ വിളമ്പര പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
രാഹുലിനെതിരെ വിളമ്പര പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു മാസത്തിന് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. സൈക്കിളില്‍ കെട്ടിയ കോളാമ്പിയില്‍ എംഎല്‍എയെ സൂക്ഷിക്കുകയെന്ന് അറിയിപ്പോടെയാണ് ഡിവൈഎഫ്‌ഐ പാലക്കാട് നഗരത്തില്‍ പ്രതിഷേധ വിളംബരം നടത്തിയത്.
'മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗര്‍ഭിണികളെ, ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെ, പെണ്‍കുട്ടികളെ പാലക്കാട് എംഎല്‍എ ദിവസങ്ങള്‍ക്ക് ശേഷം മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്, ഏവരും സൂക്ഷിക്കുക'- എന്ന വിളംബരമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. വിളബര ജാഥയ്ക്ക് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീന്‍, പ്രസിഡന്റ് ആര്‍ ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം സ്വകാര്യ പരിപാടിക്കായി മണ്ഡലത്തിലെത്തിയ രാഹുല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുല്‍ പ്രതികരിച്ചില്ല. കാണേണ്ടപ്പോള്‍ കണ്ടോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള രാഹുലിന്റെ മറുപടി.