നെയ്യാറ്റിൻകരയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2024-10-02 06:23 GMT
തിരുവനന്തപുരം: വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ഏകദേശം 80 വയസുള്ള വയോധികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. 80 വയസുകാരിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.