തിരുവനന്തപുരം മൃ​ഗ​ശാ​ല​യി​ല്‍​നി​ന്നും ചാടിയ മൂന്നാമത്തെ ഹ​നു​മാ​ന്‍ കു​ര​ങ്ങി​നെയും വലയിലാക്കി; ര​ണ്ടു കു​രങ്ങു​ക​ളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു

Update: 2024-10-03 10:04 GMT


തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ മൂ​ന്നാ​മ​ത്തെ കു​ര​ങ്ങി​നെ​യും പി​ടി​കൂ​ടിയതായി വിവരം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് മൂ​ന്ന് പെ​ണ്‍ ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ൾ ചാടി പോയത്. ഇ​വ​യി​ൽ ര​ണ്ടു കു​രങ്ങു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം വലയിൽ കുടുക്കിയിരിന്നു.

കൂ​ടി​ന് അടുത്തുള്ള മു​ള​യു​ടെ ക​മ്പ് വ​ഴി​യാ​ണ് ഹ​നു​മാ​ന്‍ കു​ര​ങ്ങു​ക​ള്‍ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്ത് ചാ​ടി​യ​തെ​ന്നാ​ണ് സംശയം. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തു​റ​ന്ന കൂ​ടി​ന്‍റെ സ​മീ​പ​ത്തെ ര​ണ്ടു മ​ര​ങ്ങ​ളി​ലാ​യി മൂന്ന് കു​ര​ങ്ങു​ക​ളെ ക​ണ്ടെ​ത്തി​.

പി​ന്നീ​ട് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ ന​ട​ത്തി​യ ശക്തമായ നീ​ക്ക​ങ്ങ​ൾ​ക്ക് ഒടുവിലാണ് കു​ര​ങ്ങു​ക​ൾ കൂ​ട്ടി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ചാ​ടി​പ്പോ​യ ഹ​നു​മാ​ന്‍ കു​ര​ങ്ങും ഇ​പ്പോ​ള്‍ ചാ​ടി​പ്പോ​യ കു​ര​ങ്ങു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ആ​കെ നാല് ഹ​നു​മാ​ന്‍ കു​ര​ങ്ങു​ക​ളാ​ണ് കൂ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    

Similar News