ലോറിയുടെ വരവിൽ സംശയം; ബിയർ വെയ്സ്റ്റിന്‍റെ മറവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി എക്സൈസ്

Update: 2025-05-23 12:26 GMT

കൽപറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വൻ ലഹരി വേട്ട. ബിയർ വെയ്സ്റ്റിന്‍റെ മറവില്‍ ലോറിയില്‍ കടത്തിയ 3495 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു. സ്കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കടത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

മൈസൂരുവില്‍ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്ക് വന്ന ലോറി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കു കണക്കിന് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം കണ്ടെടുത്തത്. പതിനഞ്ച് കിലോയോളം തൂക്കമുള്ള 233 ചാക്കുകളിലായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉണ്ടായിരുന്നത്. ആകെ ഭാരം മുപ്പത്തിനാല് കിന്‍റലധികം. വയനാട് വാളാട് സ്വദേശി സഫീർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ മുൻപ് കഞ്ചാവ് കടത്തിന് പോലീസ് പിടികൂടിയിട്ടുണ്ട്.

Tags:    

Similar News