വാളയാർ ചെക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധന; കാറിലുണ്ടായിരുന്നത് രണ്ടരക്കോടിയിലേറെ രൂപ; യുവാവ് പിടിയിൽ

Update: 2025-10-24 10:01 GMT

പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ ഇന്ത്യൻ കറൻസിയുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ഭവാനി സിംഗ് എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2.54 കോടി രൂപയുടെ ഇന്ത്യൻ കറൻസിയുമായാണ് ഇയാൾ പിടിയിലായത്.

കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരുമ്പോഴാണ് വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് പരിശോധന നടത്തിയത്. തുടർന്ന് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു. പിടികൂടിയ പണത്തെക്കുറിച്ച് യുവാവിൽ നിന്ന് വിശദമായ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ്.

Tags:    

Similar News