ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ചെയര്‍മാന്‍ രാജേഷ് പിള്ളയും എഡി അഖിന്‍ ഫ്രാന്‍സിസും അറസ്റ്റില്‍
സാമ്പത്തിക തട്ടിപ്പ്: ഫാം ഫെഡ് ചെയര്‍മാനും എംഡിയും
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍. രാജേഷ് പിള്ള, അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മ്യൂസിയം പൊലീസാണ് അറസ്റ്റു ചെയ്തത്. വിവിധ പേരില്‍ നിന്നായി നിക്ഷേപമെന്ന നിലയില്‍ കോടികള്‍ വാങ്ങിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയെന്ന വ്യാപകമായ പരാതി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.
ഇവര്‍ നിക്ഷേപകരില്‍ നിന്ന് 12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങിയിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നിവര്‍ പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.
ഇതുപോലെ സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്.