ആറുവയസ്സുകാരി മകളെ കൊന്ന് പിതാവ് ജീവനൊടുക്കി; പോണേക്കരയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2026-01-16 12:02 GMT

കൊച്ചി: എറണാകുളത്ത് പോണേക്കരയിൽ ആറ് വയസ്സുകാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പാണാവള്ളി സ്വദേശി പവിശങ്കർ, മകൾ വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച പവിശങ്കർ പാണാവള്ളി സ്വദേശിയാണ്. സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. 

Tags:    

Similar News